തിരുവനന്തപുരം: ജനം ടിവി എം.ഡിയും സി.ഇ.ഒയുമായ ജി.കെ പിള്ള (71) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്താലാണ് മരണം.മാനേജ്മെന്റ് വിദഗ്ധനും സാമൂഹിക പ്രവര്‍ത്തകനുമായ ജികെ പിള്ള ആര്‍എസ്എസ് പാലക്കാട് നഗര്‍ സംഘചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
