തിരുവനന്തപുരം :ഓണം വാരാഘോഷത്തിന്റെ മൂന്നാം ദിവസമായ ഇന്ന് (സെപ്തംബര്‍ എട്ട്) നഗരത്തില്‍ അരങ്ങേറുന്നത് ഒരുപിടി തട്ടുപൊളിപ്പന്‍ പരിപാടികള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ 32 വേദികളിലായി എഴുപതിലധികം പരിപാടികളാണ് അരങ്ങേറുന്നത്. വൈകുന്നേരം ഏഴിന് ശംഖുമുഖത്ത് ഊരാളിയുടെ സംഗീതപരിപാടിയും, ഏഴിന് പൂജപ്പുരയില്‍ മാര്‍ക്കോസിന്റെയും സംഘത്തിന്റെയും ഗാനമേളയും ആറുമുതല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജീവന് ടിവി പൊന്നോണ തിളക്കം മെഗാഷോയും വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ ഏഴുമുതല്‍ അലോഷിയുടെ ഗസലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ പാരീസ് ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സും നിശാഗന്ധിയില്‍ കവി മുരുകന് കാട്ടാക്കടയുടെ പോയട്രി ഷോയും പ്രധാന ആകര്‍ഷണമാകും.
