കോവളം : തോക്കും വാളും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി കാറിൽ സഞ്ചരിച്ച യുവാക്കളെ വാഹനപരിശോധനയ്ക്കിടെ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച പുലർച്ചെ മുട്ടയ്ക്കാടിനുസമീപം പോലീസ് നടത്തിയ പരിശോധനയിൽ അമിതവേഗത്തിലെത്തിയ കാർ തടഞ്ഞതോടെ കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടി.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസിന്റെ പിടിയിലായ പുഞ്ചക്കരി മണ്ണക്കല്ലുവിളയിൽ ആഷിക്കിനെ ചോദ്യംചെയ്തതിനെ തുടർന്നാണ് പാലപ്പൂര് സ്വദേശികളായ മനുകുമാറിനെയും ഉണ്ണിയെയും പിടികൂടാൻ സാധിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്നു തോക്കും വടിവാളും വെട്ടുകത്തിയും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു