തിരുവനന്തപുരം: നഗരസഭ 2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്കുള്ള ട്രൈ സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം നഗരസഭാങ്കണത്തിൽ കൂടിയ യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു അദ്ധ്യക്ഷത വഹിച്ചു.20 ട്രൈ സ്‌കൂട്ടറുകളാണ് വിതരണം ചെയ്‌തത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലിം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആതിര. എൽ.എസ്, ജിഷ ജോൺ, കൗൺസിലർമാരായ അഡ്വ. അംശുവാമദേവൻ, റിനോയ്. ടി.പി, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
