തിരുവനന്തപുരം:സംസ്ഥാനത്തെ നഗരസഭകൾ നാളെ പ്രവർത്തിക്കും. ഫയൽ തീർപ്പാക്കൽ യജ്ഞത്തിനായാണ് നടപടി. നാളെ ഓഫീസിൽ ഹാജരാകുമെന്ന് മുൻസിപ്പൽ ജീവനക്കാരുടെ സംഘടന കെഎംസിഎസ്‌യുവും, ജീവനക്കാരുടെ സംഘടനയായ എഫ്‌എസ്‌ഇടിഒയും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഫയൽ തീർപ്പാക്കലിനായി ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാരെയും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭിനന്ദിച്ചു
