നടൻ പ്രതാപ് പോത്തൻ അന്തരിച്ചു

IMG_20220715_094945

നടൻ പ്രതാപ് പോത്തൻ അന്തരിച്ചു. 70 വയസ്സായിരുന്നു അദ്ദേഹത്തിന്. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നടനും സം‌വിധായകനും രചയിതാവും നിർമ്മാതാവുമായിരുന്ന പ്രതാപ് പോത്തൻ മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1952ൽ തിരുവനന്തപുരത്തെ ഒരു വ്യവസായ കുടുംബത്തിലാണ്‌ പ്രതാപ് പോത്തന്റെ ജനനം.

മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സം‌വിധാനം ചെയ്തിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!