തിരുവനന്തപുരം :നെടുമങ്ങാട് – വാമനപുരം നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന രണ്ട് പ്രധാന റോഡുകളുടെ ഉദ്ഘാടനം നാളെ (മാര്‍ച്ച് 08) പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 9.68 കോടി രൂപ ചെലവഴിച്ച് നവീകരിച്ച നന്ദിയോട് – ചെറ്റച്ചല്‍ റോഡിന്റെ ഉദ്ഘാടനം വൈകുന്നേരം 4ന് നന്ദിയോട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഡി. കെ മുരളി എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നടക്കും. ആറുകോടി രൂപ ചെലവഴിച്ച് നവീകരിച്ച പുലിപ്പാറ-ആനാട്-മൊട്ടക്കാവ് റോഡിന്റെ ഉദ്ഘാടനം വൈകുന്നേരം 04.45ന് ആനാട് ബാങ്ക് ജംഗ്ഷനില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനിലിന്റെ അദ്ധ്യക്ഷതയിലും നടക്കും.അടൂര്‍ പ്രകാശ് എം.പി മുഖ്യാതിഥിയാകും. ത്രിതല പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി അധ്യക്ഷന്മാരും വിവിധ രാഷ്ട്രീയ പ്രതിനിധികളും സംബന്ധിക്കും.
