നാവായിക്കുളം : ദേശീയ പാതയിൽ നാവായിക്കുളം ഇരുപത്തെട്ടാം മൈലിനു സമീപം പാർസൽ സർവീസ് കണ്ടയ്നർ ലോറിയും സ്വിഫ്റ്റ് കാറും കൂട്ടിടിച്ച് അപകടം. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്. കൊല്ലം ചന്ദനതോപ്പ്, കൊറ്റങ്കര വിളയിൽ വീട്ടിൽ കമറുസമാന്റെ മകൻ റാഷിം(21)ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സെയ്ദ്, സൈദലി, പ്രണവ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
ഇന്ന് രാവിലെ 6 അര മണിയോടെയാണ് അപകട നടന്നത്. തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റവർ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റാഷിമിന്റെ മൃതദേഹം പാരിപള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ.