കല്ലറ: നിയന്ത്രണം വിട്ട വാൻ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. പാലുവള്ളി സ്വദേശി ഷാഹിനാണ് (25) പരിക്കേറ്റത്. ഇന്നലെ പഴയ ചന്ത തുമ്പോട് റോഡിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് റോഡിന് കുറുകെ ഒടിഞ്ഞു വീണതിനെ തുടർന്ന് രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഗുരുതരമായി പരുക്കേറ്റയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
