നിശാഗന്ധിയെ ഇളക്കിമറിച്ച് തൈക്കൂടം, സംഗീതസാന്ദ്രമായി സൂഫി നൈറ്റ്

IMG-20220909-WA0061

തിരുവനന്തപുരം :പെയ്യാന്‍ മടിച്ചുനിന്ന മഴമേഘങ്ങളെ സാക്ഷിയാക്കി ശബ്നം റിയാസും സംഘവും അവതരിപ്പിച്ച സൂഫി – ഖവാലി നൈറ്റ്, തകര്‍ത്താടി തൈക്കുടം ബ്രിഡ്ജ്, അവിട്ടം ദിനമായ ഇന്ന് (സെപ്തംബര്‍ ഒമ്പത്) ഓണക്കാഴ്ചകള്‍ കാണാനെത്തിയവരെ കാത്തിരുന്നത് സംഗീതത്തിന്റെ അപൂര്‍വ വിരുന്ന്. വൈകുന്നേരം ആറുമണിയോടെ സൂഫി – ഖവാലി നൈറ്റ് ആരംഭിച്ചതോടെ നിശാഗന്ധിയിലെ സീറ്റുകളെല്ലാം നിറഞ്ഞുകവിഞ്ഞു. ഒരുമണിക്കൂറോളം നീണ്ടുനിന്ന സൂഫി സംഗീതത്തിന് ശേഷം ആരാധകര്‍ കാത്തിരുന്ന തൈക്കുടം ബ്രിഡ്ജിന്റെ പ്രകടനം തുടങ്ങിയതോടെ നിശാഗന്ധി ഇളകിമറിഞ്ഞു.

 

ന്യൂജെന്‍ മുഖമുദ്ര നേടിയ വിവിധ ശൈലികളിലെ വ്യത്യസ്ത ഭാഷയിലുള്ള ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീതത്തിന്റെ മാസ്മരിക വിരുന്നൊരുക്കിയത് തൈകുടം ബ്രിഡ്ജിലെ 15 അംഗ സംഘമാണ്. അറുന്നൂറിലധികം ഷോകള്‍ക്ക് നേതൃത്വം നല്‍കിയ ബ്രാന്‍ഡ് ഓണപ്പാട്ടോടെയാണ് പരിപാടിക്ക് തുടക്കമിട്ടത്. രാജ്യാന്തര-അന്തര്‍ദേശീയ ഇതിഹാസ കലാകാരന്‍മാരെ ഉള്‍പ്പെടുത്തി ഇവര്‍ പുറത്തിറക്കിയ ‘നമ’ സംഗീത ആല്‍ബത്തിലെ പാട്ടുകള്‍ ക്രോഡീകരിച്ചായിരുന്നു പിന്നീടുള്ള അവതരണം.

 

ഓണംവാരാഘോഷത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് (സെപ്തംബര്‍ 10) വൈകുന്നേരം 6.15 മുതല്‍ 7. 15 വരെ ചുമടുതാങ്ങി ബാന്‍ഡും സമാപന ദിവസമായ സെപ്തംബര്‍ 12 ന് വൈകുന്നേരം 7.30 മുതല്‍ അകം ബാന്‍ഡിലെ ഹരീഷ് ശിവരാമകൃഷ്ണനും സംഘവും നിശാഗന്ധിയിലും സിതാരയുടെ പ്രൊജക്റ്റ് മലബാറിക്കസ് ബാന്‍ഡിന്റെ പരിപാടി 10 ന് ഗ്രീന്‍ഫീഡ് സ്റ്റേഡിയത്തിലും നടക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!