തിരുവനന്തപുരം: നേമം കെടിഡിസി ബിയർ പാർലറിലും തൊട്ടടുത്ത മൊബൈൽ ഷോപ്പിലും കവർച്ച. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബിയർ പാലറിൽ നിന്നും വൈനും ബിയറുമാണ് മോഷണം പോയത്. മൊബൈൽ ഷോപ്പിൽ നിന്നും ഹാർഡ് ഡിസ്ക്കുകളും മോഷണം പോയി. കെടിഡിസിയിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ മോഷണമാണിത്. 24000 രൂപയും മോഷ്ടാക്കൾ കവർന്നു.മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ബിയർ പാലറിൽ രണ്ട് ദിവസം മുൻപും മോഷണം നടന്നു. കഴിഞ്ഞ ദിവസം 4 വൈൻ ബോട്ടിലും രണ്ട് ബിയറുമാണ് മോഷ്ടാക്കൾ കവർന്നത്. തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ നിന്നും 12000 രൂപ വിലയുള്ള നാല് ഹാർഡ് ഡിസ്ക്കുകളും കവർന്നു. മോഷ്ടാക്കൾ മുഖവും ശരീരഭാഗങ്ങളും മറച്ചാണ് കവർച്ചക്കെത്തിയത്. നേമം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
