തിരുവനന്തപുരം: കെ.എസ്.ഇ.ബി. പന്തലക്കോട് 110 കെ വി സബ്സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണവും കെ.എസ്.ഇ.ബി.ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.ബി.അശോക് സ്വാഗതവും പറയും. ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ രാജൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിക്കും.