തിരുവനന്തപുരം: തുണിക്കടകൾ കുത്തിത്തുറന്ന് രണ്ടര ലക്ഷത്തോളം രൂപ കവർന്നു. പഴവങ്ങാടിയിലെ നോവെൽറ്റി, സൂറത്ത് എന്നീ തുണിക്കടകളിലാണ് കവർച്ച നടന്നത്. മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം കിട്ടി.അന്തർ സംസ്ഥാന മോഷണസംഘമാണ് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നോവൽറ്റിയിൽനിന്ന് 40,000 രൂപയും സൂറത്തിൽനിന്ന് രണ്ടുലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒന്നിനാണ് മോഷണം നടന്നത്. രാവിലെ കട തുറന്ന ജീവനക്കാരാണ് കടകളുടെ മേശ തകർത്ത നിലയിൽ കണ്ടെത്തിയത്.രണ്ട് കടയുടെയും ഇടയിലൂടെയാണ് മോഷ്ടാക്കൾ കടയുടെ ടെറസിനു മുകളിലെത്തിയത്. ടെറസ്സിൽ നിന്നുള്ള ഇരുമ്പു ഗ്രില്ലിന്റെ അടിവശം വളച്ച് അകത്തു കടന്നു. ഒരു കടയിൽനിന്നു തുണികളും മോഷ്ടിച്ചു. മേശയുടെ പൂട്ട് തുറന്നാണ് പണം എടുത്തത്
