പൂവിളിക്കായ് വിത്തെറിഞ്ഞ് പാറശാല; പുഷ്പകൃഷിയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

FB_IMG_1646674260803

തിരുവനന്തപുരം :സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയിൽ ഉൾപെടുത്തിയ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി ഓരോ വ്യക്തിയുടെയും ആരോഗ്യസംരക്ഷണത്തിന് വേണ്ടിയെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. പാറശ്ശാല ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ നടപ്പാക്കുന്ന പുഷ്പകൃഷി പദ്ധതിയായ ‘പൂവിളി 2022’ ന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണം വില്ലനായി മാറുന്ന അവസ്ഥ മാറണമെന്നും ജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃസംസ്കാരം വളർത്തിയെടുത്ത ജീവിത ശൈലീരോഗങ്ങളിൽ നിന്നും മുക്തരാകാൻ കൃഷിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം. ബ്ലോക്കിന്‌ കീഴിൽ ആരംഭിച്ച പുഷ്പകൃഷി വാണിജ്യ സാധ്യതകൾക്ക് പുറമെ ഏവർക്കും മാനസിക ഉല്ലാസം പകരുമെന്നും പദ്ധതിയുടെ വിപുലീകരണം സന്ദർശകരുടെ വരവിനെ സ്വാധീ നികുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്ലോക്ക്‌ പഞ്ചായത്തിന്റെ വനിത ദിനാഘോഷങ്ങളുടെ ഭാഗമായി ബ്ലോക്കിന്‌ കീഴിലുള്ള ആറ് ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള വനിത കർഷകരെ മന്ത്രി ആദരിച്ചു.

ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വർഷത്തിൽ ഉൾപെടുത്തിയാണ് പുഷ്പകൃഷി പദ്ധതി നടപ്പിലാക്കുന്നത്.കുളത്തൂർ പഞ്ചായത്തിന് കീഴിലുള്ള ഒരേക്കർ സ്ഥലത്താണ് ആദ്യഘട്ട കൃഷി . വാണിജ്യ സാധ്യതയേറെയുള്ള കുറ്റിമുല്ല, ജമന്തി, ഹാരജമന്തി, അരളി എന്നീ പുഷ്പങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കുഴിപള്ളം ബോട്ടാണിക്കൽ ഗാർഡനിൽ നിന്നും എത്തിച്ച തൈകൾ പുതയിടീൽ അഥവാ പ്ലാസ്റ്റിക് മൾച്ചിങ്ങ് രീതിയിലാണ് കൃഷി ചെയ്യുന്നത്. കള രഹിതമായി കൃഷി ചെയ്യാൻ സഹായകമാണ് ഈ രീതി. തുള്ളി നനയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 3 മാസം കൊണ്ട് ആദ്യഘട്ട വിളവെടുക്കാം.

പൂക്കൾക്കായി കന്യാകുമാരിയിലെ തോവളയെയാണ് തെക്കൻ പ്രദേശങ്ങൾ ഏറെ ആശ്രയിക്കുന്നത്. പൂവിളി പദ്ധതിയിലൂടെ ഈ അവസ്ഥയ്ക്ക് മാറ്റം സംഭവിക്കുമെന്നും പൂ കൃഷിയിൽ പാറശ്ശാല ബ്ലോക്ക്‌ സ്വയം പര്യാപ്തത കൈവരികുമെന്നും ചടങ്ങിന്റെ അധ്യക്ഷനായ കെ. ആൻസലൻ എം. എൽ. എ പറഞ്ഞു.

പ്ലാമൂട്ടുകട നല്ലൂർവട്ടം പ്രീ പ്രൈമറി സ്കൂളിൽ നടന്ന പരിപാടിയിൽ പാറശാല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. കെ. ബെൻഡാർവിൻ,വൈസ് പ്രസിഡന്റ്‌ അൽവേഡിസ എ.,കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജി. സുധാർജ്ജുനൻ,ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!