തിരുവനന്തപുരം:ബൈക്കിൽ കടത്തിയ മുപ്പത് ലിറ്റർ ചാരായവുമായി യുവാവ് പിടിയിലായി.കൊല്ലം കുളത്തൂപുഴ നെല്ലിമൂട് കുമരങ്കരിക്കകത്ത് കുഴിവേലി മഠത്തിൽ വീട്ടിൽ ബിജുകോശിയാണ് (42) എക്സൈസിന്റെ പിടിയിലായത്.ഓണം സ്പെഷ്യൽ ഡ്രൈവിന് മുന്നോടിയായുളള എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അരിപ്പയിൽ നിന്നും ബൈക്കിൽ കടത്തിക്കൊണ്ടുവന്ന ചാരായം ഉൾപ്പെടെ ബിജുകോശി പിടിയിലായത്. ചാരായം കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.സി.ഐ ബി.ആർ.സുരൂപ്,പ്രിവന്റീവ് ഓഫീസർ അനിൽകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ നജുമുദീൻ,ഷജിം,ഷജീർ,ഡ്രൈവർ മുനീർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
