തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന് മുകളിൽ മരം വീണു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സംഭവമറിഞ്ഞു ഫയർഫോഴ്സ് സ്ഥലത്തെത്തി. ഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സീനിയർ സൂപ്രണ്ട് തുടങ്ങിയവരുടെ ഓഫിസ് ഉൾപ്പെടുന്ന ഭരണവിഭാഗം കെട്ടിടത്തിന് മുകളിലാണ് മരം വീണത്. ഭാഗ്യവശാൽ ആളപായം സംഭവിച്ചില്ല. പിന്നീട് കെട്ടിടത്തിന് മുകളിൽ നിന്നും മരം മുറിച്ചു മാറ്റി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ കെട്ടിടം പണിയുന്നതിനാൽ ഏറെ പഴക്കമുള്ള ഓടിട്ട ഈ കെട്ടിടം ശ്രീകണ്ഠേശ്വരം പദ്മനാഭപ്പിള്ളയുടെ പേരിൽ റഫറൻസ് ലൈബ്രറിയായി പ്രവർത്തിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. നിലവിൽ ലൈബ്രറി ഉൾപ്പെടെ പ്രവർത്തിക്കുന്നതും ഇവിടെയാണ്.