നാഗർകോവിൽ: വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിക്കുന്ന ദൃശ്യങ്ങൾ ഭർത്താവ് സെന്തിൽ വീഡിയോ കോളിലൂടെ തത്സമയം കണ്ടു. ഇയാളാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ വാതിൽതകർത്ത് മുറിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരിച്ചു. ജ്ഞാനഭാഗ്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് വീട്ടുകാർ രംഗത്തെത്തി.ഭർത്താവിന്റെ സംശയരോഗവും മാനസിക പീഡനവും കാരണമാണ് ജ്ഞാനഭാഗ്യ ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ പറഞ്ഞു
