തിരുവനന്തപുരം: ശക്തമായ മഴയിൽ തമ്പാനൂർ,കിഴക്കേകോട്ട ഉൾപ്പെടെയുളള പ്രദേശങ്ങളിൽ ഗതാഗതം തടസപ്പെടുത്തി വെളളക്കെട്ട് രൂപപ്പെട്ടു.ബുധനാഴ്‌ച രാത്രിയും ഇന്നലെ രാവിലെയും ഇടതടവില്ലാതെ പെയ്‌ത മഴയാണ് വെളളക്കെട്ടിന് ഇടയാക്കിയത്. മഴക്കാലം പൂർവ ശുചീകരണത്തിലുണ്ടായ വീഴ്‌ചയാണ് പ്രധാന കാരണം.കിഴക്കേകോട്ട ബസ് സ്റ്റാൻഡ്,എസ്.എസ് കോവിൽ റോഡ്,ശ്രീകുമാർ തിയേറ്ററിന് മുൻവശം തുടങ്ങിയ സ്ഥലങ്ങൾ വെളളക്കെട്ടിൽ മുങ്ങി
