മുതലപ്പൊഴി അപകടം; അഞ്ചാംദിനവും തെരച്ചിൽ തുടരുന്നു

IMG_20220909_091155_(1200_x_628_pixel)

പെരുമാതുറ: മുതലപ്പൊഴി മീൻപിടിത്തത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ അഞ്ചാംദിനവും തെരച്ചിൽ തുടരുകയാണ് .മുങ്ങൽ വിദഗ്ധരായ മത്സ്യത്തൊഴിലാളികളെ കൂടി പങ്കെടുപ്പിച്ചാണ് ഇന്നത്തെ തെരച്ചിൽ. കാണാതായ മൂന്ന് മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു . വിഴിഞ്ഞം തീരത്ത് അടിഞ്ഞ മൃതദേഹം കാണാതായ വെട്ടൂർ സ്വദേശി സമദിന്‍റേതാണെന്നാണ് സംശയം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം തിരിച്ചറിയാൻ സാമ്പിളുകൾ ഡി എൻ എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പുലിമുട്ടിലും പരിശോധ തുടരുകയാണ്. കോസ്റ്റ് ഗാർഡും തീരദേശ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചിൽ നടത്തുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!