പെരുമാതുറ: പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേർക്കു വേണ്ടിയുളള തിരിച്ചിൽ തുടരും. ഇന്നലെ ഉച്ചയോടെയാണ് വർക്കലയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞത്. 23 പേരുണ്ടായിരുന്ന വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചിരുന്നു. വള്ളത്തിൻറെ ഉടമയായ കഹാറിന്റെ മക്കളായ ഉസ്മാൻ, മുസ്തഫ, മത്സ്യതൊഴിലാളിയായ സമദിനും വേണ്ടിയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. വള്ളമുങ്ങിയ സ്ഥലത്ത് വലയിൽ മൂന്നുപേരും കുരുങ്ങിയെന്നാണ് സംശയം. പ്രതികൂല കാലാവസ്ഥ ആയതിനാൽ ഇന്നലെ ക്രയിൻ കൊണ്ടുവന്ന വള്ളവും വലയും ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. നേവിയുടെയും തീരസംരക്ഷണ സേനയുടെ സഹായം തേടിയിരുന്നുവെങ്കിലും ശക്തമായ കാറ്റും മഴയുമുള്ളതിനാൽ ഹെലികോപ്റ്ററുകള്‍ വഴിയുളള രക്ഷാ പ്രവർത്തനം നടത്താനായില്ല
