തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ്മ തമ്പാന് അന്തരിച്ചു. വീട്ടിലെ ശുചിമുറിയില്‍ വീണാണ് മരണം. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. ഉടനടി കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷച്ചിരിക്കുകയാണ്. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. ചാത്തന്നൂര്‍ മുന്‍ എംഎല്‍എ കൂടിയാണ് പ്രതാപവര്‍മ്മ തമ്പാന്. പ്രതാപവര്‍മ്മ തമ്പാന്റെ മരണത്തില്‍ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അനുശോചിച്ചു.
