തിരുവനന്തപുരം: കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് തിരുവനന്തപുരം നേമത്തു നിന്ന് ആരംഭിച്ചു. വൈകിട്ട് പട്ടം മുതൽ കഴക്കൂട്ടം വരെയായിരിക്കും പദയാത്ര. അടൂർ ഗോപാലകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, ഡോ.ജി.വിജയരാഘവൻ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം സമരസമിതി നേതാക്കളെയും രാഹുൽ കാണും.
