ഉഴമലയ്ക്കൽ : പുതുക്കുളങ്ങര മുസ്‌ലിം ജമാഅത്തിനു മുന്നിൽ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാരേറ്റ് കരിവള്ളിയോട് മേലേവിളാകത്തുവീട്ടിൽ മുരളീധരൻ(59)ആണ് മരിച്ചത്. സ്കൂട്ടറിൽ ലോറിയിടിക്കുകയായിരുന്നു. മുരളീധരൻ വെള്ളനാട് മകളുടെ വീട്ടിൽപ്പോയശേഷം കാരേറ്റിലേക്കു തിരിച്ചുവരുമ്പോൾ രാവിലെ ഏഴരയോടെയായിരുന്നു അപകടം. നെടുമങ്ങാടുനിന്ന് ആര്യനാട്ടേക്കു വരികയായിരുന്ന ലോറി റോഡിന്റെ അരികിലേക്ക് കയറിയതാണ് അപകടകാരണമെന്ന് കണ്ടുനിന്നവർ പറയുന്നു. മുരളീധരനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
