വട്ടിയൂർക്കാവ് :വിദേശത്ത് ജോലി വാഗ്ദാനം നൽകി നിരവധിപേരിൽനിന്നു പണവും പാസ്പോർട്ടും തട്ടിയെടുത്തയാളെ റിമാൻഡ് ചെയ്തു. പേരൂർക്കട ഹാർവിപുരം രണ്ടാം സ്ട്രീറ്റിൽ ഗുരുകുലം നഗറിൽ കല്ലുവിളാകത്ത് വീട്ടിൽ ആർ.ബൈജു (44)വിനെയാണ് റിമാൻഡ് ചെയ്തത്. മരുതംകുഴിക്ക് സമീപം ബൈജൂസ് സൊലൂഷൻസ് എന്ന വിദേശ റിക്രൂട്ടിങ് സ്ഥാപനം നടത്തുന്ന ഇയാൾ കാനഡയിൽ ജോലിവാഗ്ദാനം നൽകി 17 പേരിൽ നിന്നായി പാസ്പോർട്ടുകളും 50 ലക്ഷത്തിലേറെ രൂപയും കൈക്കലാക്കിയതായാണ് പരാതി. യുവാക്കളെ ചണ്ഡിഗഡിൽ എത്തിച്ചെങ്കിലും ഉദ്യോഗാർഥികൾ തട്ടിപ്പ് തിരിച്ചറിഞ്ഞു. ബൈജുവിനെ തിരുവനന്തപുരത്ത് എത്തിച്ച് വട്ടിയൂർക്കാവ് പോലീസിനു കൈമാറി. സർക്കാർ ഓഫീസുകളിൽ ജോലിവാഗ്ദാനം ചെയ്തും നിരവധിപേരിൽനിന്ന് ഇയാൾ ലക്ഷങ്ങൾ തട്ടിയതായും ആരോപണമുണ്ട്
