വിഴിഞ്ഞം: തുറമുഖത്തെ ക്രൂ ചെയ്ഞ്ച് 700 തികഞ്ഞു. വരുമാനം 9 കോടിയായി. സിങ്കപ്പൂരു നിന്ന് സൂയസിലേക്ക് പോകുന്ന ബ്ലാമനൻ എന്ന കപ്പലാണ് 700-ാമത്തെ ക്രൂ ചെയ്ഞ്ചിനായി ഇന്നലെ രാവിലെ വിഴിഞ്ഞത്ത് എത്തിയത്. 2020 ജൂലായ് 15 നായിരുന്നു വിഴിഞ്ഞത്തെ ക്രൂ ചേയ്ഞ്ചിന് തുടക്കമായത്. ഇതുവരെ 9 കോടി രൂപ തുറമുഖ വകുപ്പിന് വരുമാനം ലഭിച്ചു. വിദേശ ക്രൂവിനു ഇവിടെനിന്ന് കയറാനുള്ള അനുമതി അടക്കം അനുബന്ധ സേവനമേഖലകൾ കൂടി തുടങ്ങിയാൽ മാത്രമേ കൂടുതൽ വികസനമുണ്ടാകൂവെന്ന് അധികൃതർ പറഞ്ഞു.
