വിഴിഞ്ഞം സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു

FB_IMG_1661443536966

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. മന്ത്രിസഭാ ഉപസമിതിയുമായി ലത്തീൻ രൂപത നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. ഇത് 4-ാമത്തെ പ്രാവശ്യമാണ് ചർച്ച തീരുമാനമാകാതെ പിരിയുന്നത്. തുറമുഖ നിർമാണം നിർത്തിവച്ച് സമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉൾപ്പെടെ 7 ഇന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമര സമിതിയുടെ തീരുമാനം. സമരം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് മുതൽ ഉപവാസ സമരവും തുടങ്ങിയിരുന്നു. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആറ് പേരാണ് ഉപവാസമിരിക്കുന്നത്. കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്റെ 21-ാം ദിനമായ ഇന്ന് സമരത്തിനെത്തിയത്. അടുത്ത ദിവസങ്ങളിൽ മറ്റ് വൈദികരും സന്യസ്തരും അൽമായരും ഉപവാസമിരിക്കും. തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഉൾപ്പടെയുള്ള. ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!