പാലോട് : പച്ച നെടുംപറമ്പ് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന പൈങ്കുനി ഉത്രം ഉത്സവത്തിന്റെ ഭാഗമായി ലക്ഷദീപം നടന്നു.ലക്ഷദീപം കാണാനും പങ്കെടുക്കാനും ആയിരക്കണക്കിന് ഭക്തരെത്തി. ആദ്യമായാണ് ഇവിടെ ലക്ഷദീപം നടന്നത്.ക്ഷേത്ര തന്ത്രി തിരിച്ചിറ്റൂർ പുരുഷോത്തമൻ പോറ്റി, മേൽശാന്തി ബിജു എസ്. ഭട്ടതിരിപ്പാട്, ക്ഷേത്രം ഭാരവാഹി ടി.കെ.വേണുഗോപാൽ, പദ്മാലയം മിനിലാൽ, അജീഷ് വൃന്ദാവനം, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി. മോഹനൻ, വൈസ് പ്രസിഡന്റ് അനൂജ് എസ്.എൽ. എന്നിവർ ലക്ഷദീപത്തിന്റെ ആദ്യദീപങ്ങൾ തെളിയിച്ചു.
