തിരുവനന്തപുരം: വീട്ടിലെ രണ്ടാംനിലയിൽ പച്ചക്കറി കൃഷിയ്‌ക്കിടെ കഞ്ചാവ് വളർത്തിയതിന് മകളുടെ ഭർത്താവ് പിടിയിലായതിന് പിന്നാലെ എസ്‌സി മോർച്ച ജില്ലാ പ്രസിഡന്റായ ഗൃഹനാഥൻ സ്ഥാനം രാജിവച്ചു. എസ്‌സി മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന വിളപ്പിൽ സന്തോഷാണ് സ്ഥാനം രാജിവച്ചത്. വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല എന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെ പോസ്‌റ്റ് ചെയ്‌താണ് രാജി തീരുമാനം സന്തോഷ് അറിയിച്ചത്. സന്തോഷിന്റെ മകളുടെ ഭർത്താവ് വിളപ്പിൽ നൂലിയോട് കൊങ്ങപ്പളളി സംഗീതാലയത്തിൽ രഞ്‌ജിത്ത്(33) രണ്ട് പ്ളാസ്‌റ്റിക് പാത്രങ്ങളിലായി 17 കഞ്ചാവ് ചെടികൾ വളർത്തി.ഷാഡോ പൊലീസിന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചതോടെ കാട്ടാക്കട ഡിവൈഎസ്‌പി കെ.എസ് പ്രശാന്ത്, വിളപ്പിൽശാല ഇൻസ്‌പെക്‌ടർ എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി രഞ്ജിത്തിനെ അറസ്‌റ്റ് ചെയ്‌തു
