കാട്ടാക്കട: വ്യാജ റേഷൻ കാർഡ് ഉപയോഗിച്ച് സിവിൽ സപ്ലൈസിനെ പറ്റിച്ച് റേഷൻ വ്യാപാരം നടത്തിയ കട സസ്‌പെൻഡ് ചെയ്തു. കാട്ടാക്കട താലൂക്കിലെ 111-ാം നമ്പർ ലൈസൻസി തൂങ്ങാംപാറയിലെ ബാലചന്ദ്രൻ നായരുടെ കടയാണ് ഡി.എസ്.ഒയുടെ നിർദ്ദേശപ്രകാരം കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫീസർ പ്രസന്നകുമാരി സസ്‌പെൻഡ് ചെയ്തത്. 2017മുതൽ ഈ കടയിൽ വ്യാജ റേഷൻ കാർഡ് ഉപയോഗിച്ച് 1,80,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സിവിൽ സപ്ലൈസ് ഉദ്യാഗസ്ഥർ അറിയിച്ചു. കടയിൽ നിന്ന് മൂന്ന് വ്യാജ കാർഡുകളും കണ്ടെത്തി. കടയുടമ റേഷൻ ഡീലേഴ്സ് സംഘടനയുടെ താലൂക്ക് പ്രസിഡന്റ് കൂടിയാണ് സസ്പെൻഡ് ചെയ്യപ്പെട്ട കടയുടമ.
