വർക്കല : ഐ.ആർ.സി.ടി.സി.യുടെ ഭാരത് ദർശൻ തീർഥാടന സഞ്ചാര തീവണ്ടി ആദ്യമായി വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ എത്തി. കർണാടക ബൽഗാം നിവാസികളായ 1200 ഓളം തീർഥാടകർ സഞ്ചരിച്ച തീവണ്ടിയാണ് തിങ്കളാഴ്ച സ്റ്റേഷനിലെത്തിയത്.
മധുര മീനാക്ഷി ക്ഷേത്രം, രാമേശ്വരം, കന്യാകുമാരി, ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് വർക്കലയിൽ എത്തിച്ചേർന്നത്.വർക്കല ജനാർദനസ്വാമി ക്ഷേത്രം, ശിവഗിരി എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി. 15 കോച്ചുകളുള്ള തീവണ്ടിയിൽ എട്ടുദിവസം നീണ്ടുനിൽക്കുന്ന യാത്രയുടെ ഒടുവിലാണ് വർക്കലയിൽ എത്തിയത്