വർക്കലയിൽ നവവധുവിനെ തലയ്ക്ക് അടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ

IMG_20220906_095759_(1200_x_628_pixel)

 

വർക്കല : വർക്കലയിൽ നവവധുവിനെ ഭർതൃ ഗൃഹത്തിൽ തലയ്ക്ക് അടിച്ചു കൊന്നു.ഭർത്താവ് അയന്തി സ്വദേശി അനീഷ് അറസ്റ്റിൽ. ആലപ്പുഴ കിടങ്ങാം പറമ്പ് സ്വദേശിനി നിഖിത (24) ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. ജൂലൈ 8 ന് ആയിരുന്നു ഇവരുടെ വിവാഹം. കുടുംബങ്ങൾ തമ്മിൽ ചേർന്നു നടത്തിയ അറേഞ്ച് വിവാഹമായിരുന്നു. വിവാഹശേഷം ഇവർ ഒരുമിച്ചു വിദേശത്ത് പോവുകയും 10 ദിവസം മുൻപ് സോറിയാസിസ് രോഗം കൊണ്ട് ബുദ്ധിമുട്ടിയ അനീഷ് കാല് വേദന സഹിക്കവയ്യാതെ ചികിത്സയ്ക്കായി നാട്ടിൽ വരികയുമായിരുന്നു.

 

പുലർച്ചെ അനീഷും നിഖിതയും കിടന്ന മുറിയിൽ വലിയ വഴക്കും ബഹളവും നടക്കുന്നത് കേട്ട് അനീഷിന്റെ അച്ഛനും അമ്മയും അനിയനും കമ്പിപ്പാരയ്ക്ക് മുറി കുത്തിപൊളിച്ചു അകത്തു കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിതയെ കാണുന്നത്. നിഖിതയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ് അനീഷ് നിഖിതയുടെ തലയ്ക്കു അടിച്ചത്. അനീഷിന്റെ കയ്യിലും ദേഹത്തും രക്തം പുരണ്ടിരുന്നു. കോളപ്പെടുത്തിയ ശേഷം അനീഷ് മുറിക്കുള്ളിൽ തന്നെ ഇരുന്നത് കൊണ്ടാണ് വാതിൽ പൊളിച്ചു വീട്ടുകാർക്ക് അകത്തു കടക്കേണ്ടി വന്നത്. അനീഷ് സംശയരോഗം ഉള്ള ആളായിരുന്നെന്നും മുറിക്കുള്ളിൽ കയറിയ മാതാപിതാക്കളോടും അനീഷ് പ്രകോപനപരമായി നിന്നെന്നും പറയുന്നു. ഒടുവിൽ വീട്ടുകാർ പോലീസിനെ അറിയിക്കുകയും പോലീസ് എത്തി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.പോലീസിന്റെ ചോദ്യം ചെയ്യലിൽ അനീഷ് കുറ്റം സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. ശാസ്ത്രീയ തെളിവുകൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!