വർക്കല: ബന്ധുവിന് മദ്യം വാങ്ങി നൽകിയതിനെ ചോദ്യം ചെയ്ത യുവാവിനെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വർക്കല റാത്തിക്കൽ സ്വദേശി റിയാദ്, താഴെ വെട്ടൂർ സ്വദേശി മുഹമ്മദ് എന്നിവരെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ വർക്കല റാത്തിക്കൽ ഭാഗത്തു വച്ചായിരുന്നു സംഭവം . റാത്തിക്കൽ സ്വദേശിയായ സാബിൻ എന്നയാളിന്റെ പരാതിയിന്മേലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സാബിന്റെ ബന്ധുവായ ഷാജഹാനെ റിയാദ് , മുഹമ്മദ് എന്നിവർ ചേർന്ന് ബാറിൽ കൊണ്ട് പോവുകയും മദ്യം വാങ്ങി നൽകുകയും ആയിരുന്നു. ഇത് അറിഞ്ഞ സാബിൻ ഇരുവരോടും ഇതിനെ ചൊല്ലി വാക്ക് തർക്കം ഉണ്ടാവുകയും കയ്യേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. വാക്കേറ്റം മുർച്ഛിക്കുന്നതിനിടയിലാണ് റിയാദ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സാബിന്റെ കഴുത്തിൽ കുത്തി പരിക്കേല്പിക്കുകയിരുന്നു. ആക്രമണത്തിന് ഇടയിൽ സാബിൻ ഒഴിഞ്ഞുമാറിയെങ്കിലും കഴുത്തിന് മാരകമായ മുറിവേറ്റു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സാബിൻ ചികിത്സയിൽ തുടരുകയാണ്.അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
