വർക്കലയിൽ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞുൾപ്പെടെ 5 പേർ വെന്തു മരിച്ചു

IMG_08032022_080036_(1200_x_628_pixel)

വർക്കല :വർക്കലയിൽ വീടിന് തീ പിടിച്ച് 8 മാസം പ്രായമായ കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർ മരണപ്പെട്ടു. വർക്കല ചെറുന്നിയൂർ പന്തുവിളയിൽ രാഹുൽ നിവാസിൽ ബേബി എന്ന പ്രതാപൻ(62), ഭാര്യ ഷെർലി (53), മകൻ അഖിൽ(29), മരുമകൾ അഭിരാമി(25), എട്ടു മാസം പ്രായമുള്ള കുട്ടി റയാൻ എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ നിഖുൽ(29) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തിരുവനന്തപുരം റൂറൽ എസ്. പി ദിവ്യ വി ഗോപിനാഥൻ ഐപിഎസ് ഉൾപ്പടെയുള്ളവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും എസ്പി പറഞ്ഞു.വർക്കല പുത്തൻചന്തയിൽ പച്ചക്കറി വ്യാപാരം നടത്തി വന്നിരുന്നയാളാണ് പ്രതാപൻ

വീടിൻറെ സിറ്റൗട്ടിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർബൈക്കുകൾ കത്തി നശിച്ചു. ഇവിടെ നിന്നാണ് രണ്ട് നിലയുള്ള വീട്ടിലേക്ക് തീപടർന്നത് എന്നാണ് പരിസരവാസികൾ പറയുന്നത്. അയൽവാസിയായ ഒരാൾ തീ കത്തുന്നത് കണ്ട് നാട്ടുകാരെ വിളിച്ചു കൂട്ടുകയും പോലീസിനെയും ഫയർ ഫോഴ്‌സിനെയും അറിയിക്കുകയും ചെയ്യുകയായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!