തിരുവനന്തപുരം: ശക്തമായ മഴയിൽ തലസ്ഥാനത്തെ റോഡുകളിലെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടാവസ്ഥയിലാണ്. മില്ലിംഗ് ചെയ്ത റോഡുകളിലാകട്ടെ മഴയിൽ ഇരുചക്രവാഹന യാത്രക്കാർ തെന്നിവീഴുകയാണ്.കഴിഞ്ഞ ദിവസം പാറ്റൂർ ജംഗ്ഷനിൽ ഒരു ബൈക്ക് യാത്രികൻ മില്ലിംഗ് ചെയ്ത റോഡിൽ വണ്ടിയുമായി തെന്നിവീണിരുന്നു. മഴ തീരുന്നതുവരെ നഗരപാതകളിൽ ഒരു അറ്റകുറ്റപ്പണികളും നടത്താൻ പാടില്ലെന്ന സർക്കാർ ഉത്തരവ് വന്നതിനാൽ നിലവിൽ റോഡ് പണികൾ നിറുത്തിവച്ചിരിക്കുകയാണ് സ്മാർട്ട് സിറ്റി അധികൃതർ.
