പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം സമൂഹത്തിന് വേണ്ടിയുള്ള പ്രസ്ഥാനമാണെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നവഒലി ജ്യോതിര്ദിനാഘോഷങ്ങളുടെഭാഗമായി ശാന്തിഗിരി ആശ്രമത്തിൽ നടന്ന ശാന്തിസംഗമം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആചാരങ്ങളും വിശ്വാസങ്ങളും മനുഷ്യനിൽ ഗുണപരമായ സ്വാധീനം ഉണ്ടാക്കുമ്പോഴാണ് വിശ്വാസം മനുഷ്യക്ഷേമകരമാകുന്നത്. ശാന്തിഗിരിയുടെ പ്രവർത്തകർ സമൂഹവുമായി നിരന്തരം ആശയവിനിമയം നടത്തുന്നവരാണ്. ആതുരസേവനരംഗത്തും ജീവകാരുണ്യമേഖലയിലും ആശ്രമം നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. കെ.മുരളീധരൻ എം. പി. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ചീഫ് വിപ്പ് ഡോ.എൻ . കെ. ജയരാജ്, യു.പ്രതിഭ എം.എൽ. എ , മുൻ നിയമസഭ സ്പീക്കർ എൻ. ശക്തൻ, ഭാരതീയ ജനതാ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി . കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ.ജോര്‍ജ് ഓണക്കൂറിനെ വേദിയില്‍ ആദരിച്ചു. വെമ്പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗന്നാഥപിള്ള, കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി മെമ്പര്‍ ഷോഫി കെ., മാണിക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. സഹീറത്ത് ബീവി, വെമ്പായം ഗ്രാമപഞ്ചായത്തംഗം എം. നസീർ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം സീനിയര്‍ കണ്‍വീനര്‍ എം.ആര്. ബോബന്, ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അസിസ്റ്റന്റ് കണ്‍വീനര്‍ കോസല വി.കെ., മാതൃമണ്ഡലം അസിസ്റ്റന്റ് കണ്‍വീനര്‍ ജിജി എന്‍.ആര്., ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ വന്ദനന്‍ എസ്., ഗുരുമഹിമ കോര്‍ഡിനേറ്റര്‍ കരുണ എസ്. എന്നിവർ പ്രസംഗിച്ചു. ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി സോണ്‍ ഇന്‍ചാര്‍ജ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി സ്വാഗതവും ആശ്രമം ഉപദേശക സമിതി അംഗം ഡോ.കെ.ആര്.എസ്. നായര്‍ കൃതജ്ഞതയും പറഞ്ഞു.
നവഒലി ജ്യോതിർദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നരം 5 മണിക്ക് രാഷ്ട്രീയ,ആത്മീയ,സാംസ്കാരിക സാമൂഹിക കലാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കടുക്കുന്ന സൌഹൃദക്കൂട്ടായ്മയും നടക്കും. നാളെ വൈകിട്ട് 5മണിക്ക് നടക്കുന്ന നവഒലി സാംസ്കാരിക സമ്മേളനം കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന് ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു അധ്യക്ഷയാകും. വനം മന്ത്രി ഏ.കെ. ശശീന്ദ്രന് മുഖ്യാതിഥിയാകും.