ശാർക്കര : ശാർക്കര മീനഭരണി ഉത്സവത്തിന് ശനിയാഴ്ച കൊടിയേറി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ രാവിലെ 9-നും 9.30-നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രതന്ത്രി നെടുമ്പള്ളി മന തരണനെല്ലൂർ സജി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്ര മേൽശാന്തി ചിറക്കര നന്ദനമഠം പ്രേംകുമാർ പോറ്റിയുടെയും മുഖ്യകാർമികത്വത്തിൽ സ്വർണധ്വജത്തിലാണ് കൊടിയേറ്റിയത്.
