തിരുവനന്തപുരം: ശുചിമുറി ഉപയോഗിക്കാൻ അനുമതി നൽകാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിൽ കൂട്ടത്തല്ല്. വിനോദസഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശികളായ സ്ത്രീകൾ ഉൾപ്പടെയുള്ള സംഘവും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്ത്രീകൾ ഉൾപ്പടെയുള്ളവര്‍ ആശുപത്രി ജീവനക്കാരെ കൈയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. ചെടിച്ചെട്ടിയെടുത്തും മറ്റും സുരക്ഷാജീവനക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
