തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കളഭാഭിഷേകം 10 മുതൽ 16 വരെ തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ അഭിശ്രവണ മണ്ഡപത്തിൽ നടക്കും. 16ന് കർക്കടക ശ്രീബലിയും വലിയ കാണിക്കയും ഉണ്ടായിരിക്കും. കളഭാഭിഷേകത്തിനായുള്ള ബുക്കിംഗ് തുടരുകയാണ്. 10 മുതൽ 16 വരെ പുലർച്ചെയുള്ള നിർമ്മാല്യദർശനം കഴിഞ്ഞ് (3.30 – 4.45) രാവിലെ 6.30 മുതൽ 7 വരെയും ശേഷം 8 മുതൽ 9 വരെ കളഭാഭിഷേക ദർശനവും ഉച്ചപൂജ കഴിഞ്ഞ് 9.45 മുതൽ 12 വരെയും ഭക്തജനങ്ങൾക്ക് ദർശനവും ഉണ്ടായിരിക്കും. വൈകുന്നേരത്തെ ദർശനസമയത്തിൽ മാറ്റമില്ല
