തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് എത്രരൂപ കൂടുമെന്ന് ഇന്നറിയാം. ചാര്‍ജ് വര്‍ധന തീരുമാനിക്കുന്നതിനുള്ള ഇടതുമുന്നണി യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ചേരും. പന്ത്രണ്ട് രൂപയിലേക്ക് ബസ് ചാര്‍ജ് ഉയര്‍ത്തിയേക്കുമോ എന്നുള്ള ആശങ്കയിലാണ് പൊതുജനങ്ങള്‍. ബസ് ചാര്‍ജ് പത്തുരൂപയും വിദ്യാര്‍ഥികളുടെ നിരക്ക് മൂന്ന് രൂപയുമാകുമെന്നാണ് സൂചന. സില്‍വര്‍ ലൈന്‍ രാഷ്ട്രീയ വിവാദങ്ങളും ഇടതുമുന്നണിയുടെ ചര്‍ച്ചക്ക് വരും
