കോവളം : സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 13 കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ കോവളം പൊലീസ് പിടികൂടി. സംഭവത്തിൽ കൂടുതൽ പ്രതികളുൾപ്പെട്ടിട്ടുണ്ടെന്നു പൊലീസ്. ബാലരാമപുരം ആർസി സ്ട്രീറ്റിൽ തോട്ടത്തുവിളാകം വീട്ടിൽ നിന്നു അതിയന്നൂർ ബ്ലോക്ക് ഓഫിസിനു സമീപം മംഗലത്തുകോണം കടകമ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജീവൻ(20), കരിയ്ക്കകം ഇരുമ്പ് പാലത്തിന് സമീപം ആറ്റുവരമ്പത്ത് ടിസി 76/1690 ലെ വീട്ടിൽ നിന്നും പളളിച്ചൽ മലയം പാമാംകോട് എംഎൽഎ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഷാൻരാജ്(22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
