തിരുവനന്തപുരം: സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ 5.30 മണിക്കൂർ തെളിവെടുപ്പ് നടത്തി സിബിഐ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ലൈഗിംക പീഡന കേസിലാണ് സിബിഐ സംഘം ക്ലിഫ് ഹൗസിൽ തെളിവെടുപ്പ് നടത്തിയത്. പരാതിക്കാരിക്കൊപ്പം അഞ്ചര മണിക്കൂർ ക്ലിഫ് ഹൗസിലും പരിസരത്തും തെളിവെടുപ്പ് നടത്തി.നാടകീയമായിട്ടായിരുന്നു സിബിഐയുടെ നീക്കം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ തെളിവെടുിപ്പിന് അനുമതി ആവശ്യപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ പത്ത് മുതൽ പരിശോധനയ്ക്ക് പൊതുഭരണവകുപ്പ് അനുമതി നല്‍കിയത്. ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തെളിവെടുപ്പിനായി ഒരു കേന്ദ്ര ഏജൻസി എത്തുന്നത്. അതും ഒരു പീഡന പരാതിയിൽ. സിബിഐ എത്തിയതിന് പിന്നാലെ ഒരു ഓട്ടോറിക്ഷയിൽ പരാതിക്കാരിയും ക്ലിഫ് ഹൗസിലെത്തി. 2012 ഓഗസ്റ്റ് പത്തൊൻപതിന് ക്ലിഫ് ഹൗസിലെത്തിയപ്പോള്‍ ടൈനിംഗ് ഹാളിന് സമീപത്തെ അതിഥികളെ സ്വീകരിക്കുന്ന മുറിയിൽ വച്ച് ഉമ്മൻചാണ്ടി പീഢിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി
