3 പേർക്ക് പുതുജീവനേകി ഷാജിലാൽ യാത്രയായി

IMG_20260701_133046_(1200_x_628_pixel)

തിരുവനന്തപുരം : മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് കുളച്ചൽ ഇരുമ്പിലിൽ സ്വദേശി ഷാജിലാൽ പ്രഭു (46) 3 പേർക്ക് പുതുജീവനേകി  യാത്രയായി.

ഷാജിലാലിന്റെ ഹൃദയവാൽവ്, 2 നേത്ര പടലങ്ങൾ എന്നീ അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്.

ഹൃദയവാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലും 2 നേത്ര പടലങ്ങൾ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്കാണ് നൽകിയത്.

അവയവദാനത്തിന് തീരുമാനമെടുത്ത ഷാജിലാൽ പ്രഭുവിന്റെ കുടുംബത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ആദരവ് അറിയിച്ചു. കേബിൾ ഓപ്പറേറ്ററായിരുന്ന ഷാജിലാൽ പ്രഭു ജൂൺ 25ന് തിക്കണംകോട് മത്തിക്കോട് ജോലി ചെയ്യുന്നതിനിടെ ഏണിയിൽ നിന്ന് താഴെ വീഴുകയായിരുന്നു. 29ന് രാത്രി മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!