വയോധികരെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 82?

വർക്കല:  വയോധികരെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.

വർക്കല ചേന്നൻകോട് ഒറ്റൂരിലാണ് ദാരുണമായ സംഭവം. ചേന്നൻകോട് സ്വദേശികളായ സുകുമാരൻ (87), ഓമന (81) എന്നിവരാണ് മരിച്ചത്.

ഓമനയുടെ ഭർത്താവിന്റെ സഹോദരനാണ് മരിച്ച സുകുമാരൻ. ഓമനയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇരുവരും ഒരുമിച്ചായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളിൽ നിന്നും കനത്ത പുക വരുന്നത് കണ്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഉടൻ തന്നെ നാട്ടുകാർ ഫയർഫോഴ്സിനെയും കല്ലമ്പലം പൊലീസിനെയും വിവരമറിയിച്ചു. ഇരുവർക്കും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!