തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് സ്ഥിരീകരിച്ച് കേസവസാനിപ്പിച്ച് പൊലീസ്.
മരണം കൊലപാതകവുമല്ല സമാധിയുമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഗോപന്റേത് ഹൃദയാഘാതം മൂലമുള്ള മരണമാണെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയതിനുശേഷമാണ് കേസ് അവസാനിപ്പിച്ചത്.
മരിച്ച ശേഷമാണ് ഗോപന്റെ മൃതദേഹമെടുത്ത് മക്കൾ സമാധിയിരുത്തിയതെന്ന് അന്തിമ റിപ്പോർട്ടിൽ പറയുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം മാസങ്ങൾക്കുശേഷം ലഭിച്ചതോടെയാണ് ദുരൂഹതകൾ നീങ്ങിയത്.
ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളിൽ ചതവുകളുണ്ടായിരുന്നെങ്കിലും അവയൊന്നും മരണകാരണമല്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.ഹൃദയധമനികളിൽ ബ്ളോക്കുണ്ടായിരുന്നു. ലിവർ സിറോസിസുണ്ടായിരുന്നു. മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോയില്ലായിരുന്നു. വിഷാംശം ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങളോ ആന്തരികാവയവങ്ങൾക്ക് സാരമായ തകരാറോ സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ കൊലപാതക സാദ്ധ്യതയും പൊലീസ് പൂർണമായും തള്ളി.
ഗോപന്റെ കുടുംബം അവകാശപ്പെടുന്നതുപോലെ നടന്ന് പോയതിനുശേഷം ഇരുന്ന് സമാധിയാകാനുള്ള സാദ്ധ്യതയും അന്തിമറിപ്പോർട്ടിൽ തള്ളുന്നു. എന്നിരുന്നാലും ഗോപന് ക്ഷേത്രമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കുടുംബം. മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് ഇപ്പോഴും മകന്റെ നേതൃത്വത്തിൽ പൂജകൾ

