സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ നിയമം വരുന്നു

IMG_20260424_185313_(1200_x_628_pixel)

തിരുവനന്തപുരം:സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവും ചൂഷണവും തടയുന്നതിനായി സംസ്ഥാന സർക്കാർ പുതിയ നിയമനിർമ്മാണത്തിനൊരുങ്ങുന്നു.

മരുന്നുകളുടെ വില, ഡയഗ്നോസ്റ്റിക് പരിശോധനാ നിരക്കുകൾ, മുറിവാടക എന്നിവയിലുള്ള സുതാര്യതയില്ലായ്മ പരിഹരിക്കാനും രോഗികൾക്ക് ആശ്വാസം നൽകാനും ലക്ഷ്യമിട്ടാണ് ഈ നടപടി.

ഇതിന്റെ ഭാഗമായി, നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരട് തയ്യാറാക്കുന്നതിനായി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നാലംഗ സമിതി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, കെ.എം.എസ്.സി.എൽ. മാനേജിംഗ് ഡയറക്ടർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സ്വകാര്യ ആശുപത്രി മേഖലയുമായി കൂടിയാലോചിച്ച് ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനും സുതാര്യതയും രോഗികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള ശുപാർശകൾ ഈ കമ്മിറ്റി സമർപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!