ഗാന്ധിജയന്തി ദിനാചരണം: ജില്ലാതല ഉദ്ഘാടനം ഗാന്ധി പാർക്കിൽ നടന്നു

IMG_20261002_130844_(1200_x_628_pixel)

തിരുവനന്തപുരം:ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ഉദ്ഘാടനം കിഴക്കേകോട്ട ഗാന്ധി പാർക്കിൽ നടന്നു.

ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേക ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. പൊതുവിദ്യാഭാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 21 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.

 

ക്യാൻവാസിൽ ചിത്രം വരച്ച് ആരോഗ്യം ദേവസ്വം വകുപ്പ്മന്ത്രി കെ. മുരളീധരനും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണും ചേർന്നാണ് മത്സരത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ചിത്രകാരൻ ജി ആനന്ദ് ഗാന്ധിജിയുടെ തത്സമയ ചിത്രം പൂർത്തിയാക്കി.

 

മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള ചിത്രരചനാ കിറ്റുകളുടെ വിതരണം മന്ത്രിമാരായ കെ. മുരളീധരനും സി പി ജോണും മേയർ വി.വി. രാജേഷും ചേർന്ന് നിർവഹിച്ചു. പൂജപ്പുര സി എം ജി എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ദേശഭക്തിഗാനാലാപനവും നടന്നു.

 

ജി.എം.എച്ച്.എസ്.എസ്. പുന്നമൂട്, എ.എം.എച്ച്.എസ്.എസ്. തിരുമല, ജി.വി. ആൻഡ് എച്ച്.എസ്.എസ്., ജി.ജി.എച്ച്.എസ്.എസ്. കരമന, ആർ.കെ.ഡി. എൻ.എസ്.എസ്. എച്ച്.എസ്.എസ്., സി.എം.ജി.എച്ച്.എസ്.എസ്. പൂജപ്പുര, വാഴമുട്ടം എച്ച്.എസ്., ജി.എച്ച്.എസ്. പാപ്പനംകോട്, ജി.യു.പി.എസ്. അമ്പലത്തറ, ജി.യു.പി.എസ്. നെടുങ്കാട്, ജി.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസ് പേട്ട, ജി.യു.പി.എസ്. കുമാരപുരം, ജി.ജി.എച്ച്.എസ്.എസ്. പേരൂർക്കട, ജി.എച്ച്.എസ്. വഞ്ചിയൂർ, സെന്റ് ജോൺസ് എച്ച്.എസ്.എസ്. നാലാഞ്ചിറ എന്നീ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തത്. തുടർന്ന് കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

 

ചടങ്ങിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ സബിൻ സമീദ്, അഡീഷണൽ ഡയറക്ടർമാരായ കെ ജി സന്തോഷ്‌, കെ പി സരിത, ഡെപ്യൂട്ടി ഡയറക്ടർ എസ് ജയകുമാർ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എസ് ആർ പ്രവീൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ദിവ്യ ടി എസ്, ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, വകുപ്പിലെ ജീവനക്കാർ, എസ് എസ് കെ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!