പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കണം: മന്ത്രി കെ. മുരളീധരൻ

IMG_20261002_234659_(1200_x_628_pixel)

തിരുവനന്തപുരം:പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരുമായി പൊതുജനങ്ങൾ സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ.

ബോധവത്ക്കരണ ക്യാമ്പയിൻ്റെ ഭാഗമായി വീടുകളിലെത്തുന്ന ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഡ്രൈ ഡേ കൃത്യമായി ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെയും ശുചീകരണ യജ്ഞത്തിൻ്റെയും ഉദ്‌ഘാടനം വട്ടിയൂർക്കാവ് നെട്ടയം ജനകീയാരോഗ്യ കേന്ദ്രത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ

റെസിഡൻസ് അസോസിയേഷനുകൾ ഉൾപ്പെടെ എല്ലാവരും ഉണർന്ന് പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തുടർന്ന് സമീപത്തെ വീട്ടിലെത്തി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രി വിശദീകരിച്ചു. വട്ടിയൂർക്കാവ് സർക്കാർ ആയുർവേദ ഡിസ്‌പെൻസറിക്ക് സമീപം പൊതുനിരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനത്തിനും മന്ത്രി തുടക്കം കുറിച്ചു. ആയുർവേദ ഡിസ്പെൻസറിയിൽ സന്ദർശനം നടത്തിയ മന്ത്രി, പകർച്ചവ്യാധി പ്രതിരോധത്തിനായി വീടുകളിൽ പുകയ്ക്കുന്നതിനുള്ള അപരാജിത ധൂമചൂർണവും വിതരണം ചെയ്തു.

 

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ മീനാക്ഷി.വി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.ജി ആരോമൽ, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ്, ഡി എം ഒ ഡോ. ബിന്ദു മോഹൻ, എൻസിഡി സംസ്ഥാന നോഡൽ ഓഫീസർ ഡോ. സന്ധ്യ, സംസ്ഥാന മാസ് മീഡിയ ഓഫീസർ ഡോമി ജെ,ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർനോൾഡ് ദീപക്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!