തിരുവനന്തപുരം : മലയാള ചലച്ചിത്ര നടൻ പ്രേം നസീറിന്റെ മൂത്തമകൾ ലൈല റഷീദ് (77) കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ച് ബുധനാഴ്ച രാത്രി 8 30ന് അന്തരിച്ചു.
ഭർത്താവ് പരേതനായ റിട്ട. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ.എ റഷീദ് മക്കൾ സജിത് ഖാൻ (ഓസ്ട്രേലിയ ) സോജ മരുമക്കൾ നസ്രിം, നൗഷാദ് (വി കെ സി )
പൊതുദർശനം രാവിലെ 7.30ന് കനകനഗറിലുള്ള ഹീര ഗോൾഡൻ ഹില്ലിൽ, കബറടക്കം 3 മണിക്ക് മംഗലപുരത്തെ കുറക്കോട് ജമാഅത്ത് പള്ളിയിൽ.

