ചിറയിൻകീഴ്: പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റുമരിച്ചു.
ചിറയിൻകീഴ് ഈഞ്ചക്കൽ വലിയ ഏലായിൽ അയ്യങ്കാളി പ്രതിമയ്ക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന സന്ദീപ് (33) ആണ് മരിച്ചത്.
നാട്ടുകാരുടെ ആവശ്യപ്രകാരം സന്ദീപ് പാമ്പുപിടിക്കാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇത്തരത്തിൽ പിടികൂടിയ പാമ്പുമായി വീട്ടിലെത്തിയ സന്ദീപിന് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കടിയേറ്റതെന്നാണ് വിവരം.
തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെ നില വഷളായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനില്ല. ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം.

