തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്നലെ രാത്രി നടന്നു. ഇന്ന് വൈകിട്ട് ശംഖുംമുഖം കടലിൽ നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
ഇന്ന് വൈകിട്ട് ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽനിന്നാരംഭിക്കും.ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും ശ്രീ നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും എഴുന്നള്ളിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലൂടെ ശംഖുംമുഖം കടപ്പുറത്തെത്തിക്കും.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, വടുവത്ത് മഹാവിഷ്ണു ക്ഷേത്രം, ചെറിയ ഉദയേശ്വരം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെ ആറാട്ട് ഘോഷയാത്രയും അകമ്പടിയായി ഒപ്പമുണ്ടാകും. ശംഖുമുഖം കടപ്പുറത്ത് കൂടി ആറാട്ട് നടത്തിയ ശേഷം ക്ഷേത്രങ്ങളിലേക്ക് മടങ്ങും. ഇതിനായി വിമാനത്താവളം അഞ്ചുമണിക്കൂറോളം അടച്ചിടും. 21ന് ആറാട്ട് കലശം

